ബഡ്ജറ്റ്

മൂത്തേടം ഗ്രാമ പഞ്ചായത്തിന്‍റെ 2026-27 വര്‍ഷത്തേക്കുള്ള വാര്‍ഷിക ബഡ്ജറ്റ്

ലഭ്യമായ വിഭവങ്ങളെ വളരെ സംതുലിതമായ രീതിയിൽ പഞ്ചായത്തിൻറെ സമസ്തമേഖലകള്‍ക്കും  തുല്യമായി വിഭജിക്കുക എന്ന് ശ്രമകരമായ ദൌത്യം ഈ ബജറ്റ് വളരെ സൂക്ഷ്മതയോടെ നിർവ്വഹിച്ചിട്ടുണ്ട്. കൃഷിയും  അനുബന്ധ തൊഴിലുകളും  ചെയ്ത് ജീവിക്കുന്ന സാധാരണക്കാർ അധികമുള്ള ഒരു ഗ്രാമീണ അന്തരീക്ഷമുള്ള പഞ്ചായത്താണ് മൂത്തേടം . അടിസ്ഥാന ജനവിഭാഗങ്ങളുടേയും പുതു തലമുറയുടേയും ആവശ്യങ്ങള്‍ ഒരുപോലെ കണ്ടറിഞ്ഞ്  സമസ്ത മേഖലകളിലും  വികസനം എത്തിക്കുക എന്നതാണ് നമ്മുടെ കാഴ്ചപ്പാട് . ആയതിനായി ഹരിതകേരളം , ആർദ്രം, ലൈഫ് ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയ്ക്ക് അനുസൃതമായ പദ്ധതികള്‍ 2026-27 വർഷത്തെ ബജറ്റിലും ഉള്‍പ്പെടുത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.  ജീവിത സാഹചര്യങ്ങളിലും സാമൂഹ്യ വ്യവസ്ഥിതിയിലും ഗുണപരമായ മാറ്റം ഉണ്ടാക്കുവാൻ കഴിയുമെന്നുള്ള കാഴ്ചപ്പാടിലൂന്നിയുള്ള വികസന സങ്കൽപ്പമാണ് പ്രാദേശിക സർക്കാർ എന്ന നിലയിൽ പഞ്ചായത്തിനു മുന്നോട്ടു വെക്കാനുള്ളത്. 

  • ബഡ്ജറ്റ് 2026-27