ഓപ്പറേഷൻ തൂഫാൻ
September 29, 2026
28/09/2026
ലഹരിമുക്ത കേരളം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'തൂഫാൻ 2.0' പദ്ധതിക്ക് മൂത്തേടം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികൾ ജീവനക്കാർ കുടുംബശ്രീ പ്രവർത്തകർ,ഹരിത കർമ്മ സേന പ്രവർത്തകർ വിദ്യാർത്ഥികൾ ആശാവർക്കർമാർ അംഗനവാടി വർക്കർമാർ യുവജനങ്ങൾ അധ്യാപകർ സർവീസ് പെൻഷനർമാർ, സന്നദ്ധ സംഘടനാ അംഗങ്ങൾ, പൊതുജനങ്ങൾ, പോലീസ്, എക്സൈസ് എന്നിവരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.